തിരുവനന്തപുരം: കലാലയ രാഷ്ട്രീയം പൂർണ്ണമായും നിരോധിക്കുമെന്ന നിർദ്ദേശങ്ങൾ അടങ്ങിയ കേരള സർവകലാശാലയുടെ പുതിയ കരട് മാർഗരേഖ കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചു. സർവകലാശാലാ ക്യാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്താനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ വിവിധ വിദ്യാർത്ഥി സംഘടനകൾ ഇതിനോടകം തന്നെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, നിലവിലുള്ളത് ഉദ്യോഗസ്ഥർ തയാറാക്കിയ ഒരു കരട് മാർഗരേഖ മാത്രമാണെന്നാണ് സിൻഡിക്കേറ്റ് നൽകുന്ന ഔദ്യോഗിക വിശദീകരണം. ക്യാമ്പസുകൾക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ, കൊടിനാട്ടൽ, മുദ്രാവാക്യം വിളികൾ, സമരങ്ങൾ, റാലികൾ, ധർണ്ണകൾ, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ എന്നിവയൊന്നും പാടില്ലെന്നാണ് ഈ മാർഗരേഖയിൽ വ്യക്തമാക്കുന്നത്.
കരട് നിർദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ ഇങ്ങനെയാണ്: ‘ഒരു വിദ്യാർഥിയും ക്യാമ്പസിനുള്ളിൽ സംഘടനയുടെ ഭാഗമാകാൻ പാടില്ല ‘, ക്യാമ്പസിനുള്ളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി, ബാനർ, ചിഹ്നങ്ങൾ എന്നിവ പാടില്ല ‘, പരാതി ലഭിച്ചാൽ പിഴ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

