ലോകകപ്പ് ഫുട്ബോളില്‍ മൊറോക്കോയുടെ മിഡ്ഫീല്‍ഡില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അയ്യൂബ് ബൗദ്ദി ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കും. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയില്‍ നിന്നാണ് ഈ യുവതാരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ കരാറിലാണ് ഈ കൂടുമാറ്റം പൂര്‍ത്തിയായിരിക്കുന്നത്. ഏകദേശം നൂറ് ദശലക്ഷം യൂറോയുടെ വലിയ തുകയ്ക്കാണ് ഈ ട്രാന്‍സ്ഫര്‍ നടന്നിരിക്കുന്നത്.
ഈ മാറ്റത്തോടെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് സൈന്‍ ചെയ്യപ്പെടുന്ന കൗമാര താരങ്ങളിലൊരാളായും, ഏറ്റവും മൂല്യമേറിയ അറബ് താരമായും അയ്യൂബ് ബൗദ്ദി മാറി. ക്യാപ്റ്റന്‍ റോഡ്രി ബാഴ്സലോണയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ മൊറോക്കന്‍ താരത്തിനായി രംഗത്തെത്തിയത്.
പതിനെട്ട് വയസുകാരനായ അയ്യൂബിന്, നേരത്തെ റോഡ്രി സിറ്റിയില്‍ നിര്‍വഹിച്ചിരുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് ചുമതലകള്‍ മനോഹരമായി ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് സിറ്റി മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ലോകകപ്പില്‍ ബ്രസീല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകള്‍ അയ്യൂബിന്റെ പ്രകടനത്തിന് മുന്നില്‍ വിറങ്ങലിച്ചു നിന്നിരുന്നു.
ലോകകപ്പില്‍ ബ്രസീലിനെതിരെ കളിച്ചു കൊണ്ടായിരുന്നു അയ്യൂബിന്റെ രാജ്യാന്തര അരങ്ങേറ്റം. കാസെമിറോ, ബ്രൂണോ ഗിമാരസ് തുടങ്ങിയ ഏറെ പരിചയസമ്പന്നരായ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍മാരെ കൗമാരക്കാരനായ അയ്യൂബ് നിഷ്പ്രഭമാക്കി.
ഒടുവില്‍ വിജയപ്രതീക്ഷയോടെ കളത്തിലിറങ്ങിയ ബ്രസീലിനെ 1-1 സമനിലയില്‍ തളയ്ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചു. ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ കൗമാര താരമെന്ന റെക്കോര്‍ഡും ഇതിനോടകം അയ്യൂബ് സ്വന്തമാക്കിയിട്ടുണ്ട്.
വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരങ്ങൾ നിരീക്ഷിക്കുന്ന തനിക്ക് ക്ലബിന്റെ കളിശൈലി ഏറെ ഇഷ്ടമാണെന്ന് അയ്യൂബ് ബൗദ്ദി പ്രതികരിച്ചു. സിറ്റിക്ക് എപ്പോഴും മികച്ച നിലവാരമുള്ള ഫുട്ബോളാണുള്ളത്.
അവരെപ്പോഴും ചാമ്പ്യന്മാരെ പോലെയാണ് പെരുമാറുന്നത്. ജയിക്കാന്‍ വേണ്ടി മാത്രം രൂപകല്പന ചെയ്ത ഒരു ക്ലബ്ബായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ വ്യക്തമാക്കി.
പെപ് ഗാർഡിയോള പരിശീലക സ്ഥാനം ഒഴിഞ്ഞതിന്റെ തിരിച്ചടിയിലാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റി. കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്സണലിനോട് 3-0 എന്ന സ്കോറിന് പരാജയപ്പെട്ടപ്പോൾ സിറ്റിയുടെ ദുർബല വശങ്ങൾ പുറത്തുവന്നിരുന്നു.
നിരയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ റോട്രിയുടെ അസാന്നിധ്യം പ്രകടമായ മത്സരമായിരുന്നു അത്. എങ്കിലും, അയ്യൂബ് ബൗദ്ദിയുടെ വരവോടെ ആ പ്രതിസന്ധി വലിയൊരളവോളം പരിഹരിക്കാൻ സാധിക്കുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

