കോഴിക്കോട് ജില്ലയിലെ എളേറ്റില്‍ വട്ടോളി- പൂനൂര് റോഡില്‍ മരം മില്ലിന് സമീപം റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ ഈ ചെടി കസ്റ്റഡിയില്‍ എടുത്തു.
എളേറ്റില്‍ വട്ടോളി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് തഴച്ചുവളര്‍ന്ന നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ലഹരിമരുന്ന് സംഘങ്ങള്‍ ബോധപൂര്‍വം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കര്‍ ഉപേക്ഷിച്ച കഞ്ചാവ് വിത്തില്‍ നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ബസ് സ്റ്റാന്റിന് അടുത്തുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ലഹരി വില്‍പ്പനയോ, ഉപയോഗമോ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന ശക്തമാക്കുമെന്ന് താമരശ്ശേരി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

