കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ യുവതിയെ കാണാതായതായി പരാതി. താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാനില്ലാത്തത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ജസീന പിന്നീട് തിരികെ എത്തിയില്ലെന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. യുവതിയെ കാണാതാകുമ്പോൾ വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്.
ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ പേരാമ്പ്രയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ബന്ധുക്കള്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ജസീനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍: ഫോണ്‍: 04952222240.
സുമിന്‍ ജി: 9497975716, 9406414401.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

