നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. ദുരന്തത്തിൽ നിരവധി ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 133 പേരും ഇന്ത്യൻ പൗരന്മാരാണെന്ന ഔദ്യോഗിക വിവരമാണ് പുറത്തുവരുന്നത്. അതേസമയം, ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിപ്പോയ 36 അംഗ മലയാളി സംഘം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ ഭൂചലനത്തെ തുടർന്ന് മഞ്ഞുമലകളും കൂറ്റൻ പാറകളും ഇടിഞ്ഞുവീണതാണ് പെട്ടെന്നുള്ള ഈ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലെ റസുവ ജില്ലയിലെ ഭോട്ടെ കോശി, തൃശൂലി എന്നീ നദികളിലാണ് മിന്നൽ പ്രളയം ദുരന്തം വിതച്ചത്.
പ്രളയക്കെടുതിയിൽ നേപ്പാളിലെ നുവകോട്ട്, ദാഡിംഗ് ജില്ലകളിൽ വൻ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈനീസ് അതിർത്തിയോട് ചേർന്നുനിൽക്കുന്ന ഈ മേഖലയിലുണ്ടായ പ്രളയത്തിൽ പ്രാദേശിക മാർക്കറ്റും ഒരു പാലവും ഉൾപ്പെടെയുള്ളവ പൂർണ്ണമായി ഒലിച്ചുപോയി.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

