ബഹിരാകാശത്ത് ചരിത്രമെഴുതാൻ ഒരു മലയാളി കൂടി തയ്യാറെടുക്കുന്നു. നാസയുടെ പ്രമുഖ ശാസ്ത്രജ്ഞനായ അനില്‍ മേനോന് ബഹിരാകാശ നടത്തത്തിന് (സ്പേസ്വാക്ക്) ഒരുങ്ങുന്നതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രമാണ് ഇദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെടുക.
വരുന്ന ഓഗസ്റ്റ് 6നാണ് ആറര മണിക്കൂര്‍ നീളുന്ന ഈ നിർണായക ബഹിരാകാശ ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 6ന് വൈകിട്ട് 5:30നാണ് നാസയുടെ 96-ാം ബഹിരാകാശ നടത്തം അരങ്ങേറുന്നത്.
ഫ്ലൈറ്റ് എഞ്ചിനീയറായ അനില്‍ മേനോനും നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരിയായ ജെസീക്കാ മേയറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് ഇറങ്ങും. നിലയത്തിന് കൂടുതല്‍ ഊർ്ജം ലഭ്യമാക്കുന്നതിനുള്ള സോളാര്‍ പാനല്‍ ഉപകരണം ഘടിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദധാരിയായ അനില്‍ മേനോന്, 2014ലാണ് ഫ്ലൈറ്റ് സര്‍ജനായി നാസയിലെത്തുന്നത്. തുടര്‍ന്ന് സ്പേസ് എക്സുമായും അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.
2021ല്‍ നാസയുടെ ഔദ്യോഗിക ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ യു.എസ്.
സ്പേസ് ഫോഴ്സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അദ്ദേഹം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോനാണ് അനിലിന്റെ പിതാവ്.
മാതാവ് എലിസബത്ത് യുക്രൈന് സ്വദേശിനിയാണ്. അമേരിക്കയിലെ മിനിയപോളിസിലാണ് അനില്‍ മേനോന് ജനിച്ചതും വളര്‍ന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

