തലസ്ഥാനത്തെ അരുവിക്കരയിൽ ക്രമിനൽ കേസ് പ്രതി പൊലീസിന് നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. അരുവിക്കര മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വട്ടക്കുളം സ്വദേശിയായ സഞ്ജുവാണ് പൊലീസിനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തിയ പ്രതി, ഗ്രേഡ് എസ്ഐയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇതിനുപുറമേ ഔദ്യോഗിക പൊലീസ് ജീപ്പിന്റെ ചില്ലുകളും ഇയാള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി ഇടപെട്ട് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഇരുപതോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയ സഞ്ജുവിനെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

