പ്രശസ്ത സംവിധായകൻ സുന്ദർ സി.യുടെ സംവിധാനത്തിൽ സൂപ്പർതാരം നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ‘മഹാശക്തി’യുടെ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടു. ദീപാവലി റിലീസായി ചിത്രം നവംബർ ആറിന് തിയേറ്ററുകളിലെത്തും.
ഗണേശചതുർത്ഥി ദിനമായ ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലൂടെയാണ് നിർമ്മാതാക്കളായ വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട
‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് രണ്ടാം ഭാഗമായി ‘മഹാശക്തി’ എത്തുന്നത്. ഭക്തി, നർമ്മം, സാമൂഹിക പ്രസക്തി എന്നിവ ഒരേസമയം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ്, സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട
ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ.
ഇഷാരി കെ. ഗണേഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും സുന്ദർ സി. തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഹിപ്പ്ഹോപ്പ് തമിഴനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പി.ആർ.ഒ: പ്രതീഷ് ശേഖർ.
വലിയ മുതൽമുടക്കിൽ ഒരുക്കിയ വിശാലമായ സെറ്റുകളും ദൃശ്യവിസ്മയങ്ങളും കോർത്തിണക്കിയാണ് ചിത്രം എത്തുന്നത്. സുന്ദർ സി.
ശൈലിയിലുള്ള ഭക്തിയും നിഗൂഢതയും ഒപ്പം മാസ് എന്റർടൈൻമെന്റ് ചേരുവകളും ചിത്രത്തിലുണ്ടായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

