കഞ്ചിക്കോട്: യാത്രയ്ക്കിടെ ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന മുച്ചക്രവാഹനം പൂർണ്ണമായി കത്തിനശിച്ചു. സർവീസ് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ റോഡരികിലേക്ക് ഒതുക്കിമാറ്റി പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി.
അട്ടപ്പള്ളം സ്വദേശി ശിവൻ ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇത്തരത്തിൽ അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വാഹനം കത്തുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. പുതുശ്ശേരി പഞ്ചായത്തിൽ നിന്നും 2013-14 സാമ്പത്തിക വർഷം അനുവദിച്ച വാഹനം പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

