ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ഇന്നും ഭരണ-പ്രതിപക്ഷ പോര് രൂക്ഷം. തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളുടെയും നടപടികള്‍ തടസ്സപ്പെട്ടു.
ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ചോദ്യോത്തരവേള ആരംഭിച്ച ഉടനെ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധം അറിയിക്കുകയായിരുന്നു.
രാജ്യചരിത്രത്തില്‍ വിദ്യാര്‍ഥികള്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. തുടര്‍ണ്ടായ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ പിരിയുന്നതായി അധ്യക്ഷന്മാര് അറിയിച്ചു.
ഇതിനിടെ, പാര്‍ലമെന്റ് കവാടത്തില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് എതിരെ പ്രതിപക്ഷ എംപിമാര്‍ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. എന്നാല്‍ എന്‍ഡിഎ അംഗങ്ങള്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് മറുപടി നല്‍കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

