സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലും, പവൻ വില 680 രൂപ കൂടി 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ ആകെ 1120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറാനും യുഎസും ആക്രമണം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വർണവിലയിൽ ഈ മുന്നേറ്റം പ്രകടമായത്.
നിലവിലെ വിപണി സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ വരുന്ന ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും, ഇറാന്റെ ചരക്കുകപ്പലിനു നേരെ കാസ്പിയൻ കടലിലുണ്ടായ യുക്രെയ്ൻ ആക്രമണവും ഇതിന് മറുപടി നൽകുമെന്ന ഇറാന്റെ മുന്നറിയിപ്പും സ്വർണവിലയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ട്.
യുക്രെയ്നു നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ മറ്റൊരു പോർമുഖം കൂടി തുറക്കപ്പെടും. ഇത് ക്രൂഡോയിൽ അടക്കമുള്ള രാജ്യാന്തര വ്യാപാരത്തെ ഗുരുതരമായി ബാധിക്കാനും, ക്രൂഡോയിൽ വില ഉയരുന്നതിനും പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമായേക്കാം.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ സ്വർണവില കുത്തനെ ഇടിയാനും സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില അഞ്ചു ശതമാനം ഇടിഞ്ഞതാണ് സ്വർണവില വർധിക്കാനുള്ള മറ്റൊരു പ്രധാന കാരണം.
എണ്ണവിലയിടിവ് പണപ്പെരുപ്പ ഭീഷണിയിലും ആശ്വാസമായിട്ടുണ്ട്. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 0.3 ശതമാനം ഇടിഞ്ഞതും മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കി മാറ്റി.
ഇതിന്റെ ഫലമായി സ്പോട്ട് സ്വർണത്തിന്റെ വില ഔൺസിന് 4115 ഡോളർ വരെ ഉയരുകയും, നിലവിൽ 0.5 ശതമാനം നേട്ടത്തോടെ 4090 ഡോളർ എന്ന നിലയിൽ തുടരുകയും ചെയ്യുന്നു. പിന്മാറാതെ ബാങ്കുകൾ
കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നത് വിപണിയിൽ വിലയ്ക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നാണ് സാമ്പത്തിക അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
കഴിഞ്ഞ മാസങ്ങളിൽ ചൈനീസ് കേന്ദ്രബാങ്ക് റെക്കോർഡ് തോതിൽ സ്വർണം വാങ്ങിയിരുന്നു. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് വിപണിക്ക് അനുകൂലമാണ്.
ബുധനാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡ് പണനയ തീരുമാനവും നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഹ്രസ്വകാലയളവിൽ സ്വർണവിലയെ നിർണായകമായി സ്വാധീനിക്കും. ആഭരണം വാങ്ങാൻ
പുതുക്കിയ നിരക്കുകൾ പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ, പത്തുശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും സഹിതം കുറഞ്ഞത് 1.21 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും.
അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 10,985 രൂപയിലെത്തി. വിപണിയിൽ വെള്ളി വില ഗ്രാമിന് 240 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

