പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പരീക്ഷാ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമാണിത്. ജിതേന്ദ്ര സിങ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുന്നത്.
അതേസമയം, സമരത്തിനെത്തിയ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. അമിത് ഷായുടെ രാജി ആവശ്യം പ്രതിപക്ഷം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.
ഇതിനു പുറമെ, അയോധ്യ സംഭാവനക്കൊള്ള വിഷയവും സഭയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇ20 ഇന്ധന പദ്ധതിയുമായി ബന്ധപ്പെട്ട
വിഷയങ്ങളും അതിലെ അഴിമതി ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. മന്ത്രി ധർമേന്ദ്ര പ്രധാന് പിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ ലക്ഷ്യമിട്ട് ഇ20 ജനതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത് രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

