ചവറ സൗത്ത് മേഖലയിൽ കിണറ്റിൽ വീണ വ്യക്തിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വടക്കുംഭാഗം കൂട്ടാക്കൽ ജംക്ഷന് സമീപമുള്ള ഒരു വീട്ടുയറ്റത്തിലെ കിണറ്റിലാണ് നടയ്ക്കാവ് അരുണാലയം വീട്ടിൽ ഗംഗാധരൻ (58) അപകടത്തിൽപ്പെട്ടത്.
ഏകദേശം 12 കോൽ താഴ്ചയുള്ള കിണറ്റിലേക്കാണ് ഇദ്ദേഹം വീണത്. കിണറിന്റെ വശങ്ങളിലെ തൊടിയിൽ പിടിച്ചു കിടന്ന നിലയിലായിരുന്നു ഗംഗാധരൻ.
ഈ സമയം അവിടെയെത്തിയ സിപിഎം മുട്ടം ബ്രാഞ്ച് സെക്രട്ടറി ആർ.രഞ്ജിത്ത് കിണറ്റിലിറങ്ങി ഇദ്ദേഹത്തിന് ജീവന്റെ തുണയാവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഈ സംഭവം നടക്കുന്നത്.
ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയായ രഞ്ജിത്ത്, പൊതിച്ചോറ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാനായി ആ പ്രദേശത്തെ വീടുകളിൽ എത്തിയതായിരുന്നു. ഈ വേളയിൽ കിണറിന് സമീപം ആളുകൾ തുകൂടി നിൽക്കുന്നത് കണ്ട് അദ്ദേഹം അവിടേക്ക് ഓടിയെത്തുകയായിരുന്നു.
തുടർന്ന് കിണറ്റിൽ വീണ് അവശനായ നിലയിൽ തൊടിയിൽ പിടിച്ചു കിടക്കുന്ന ഗംഗാധരനെ അദ്ദേഹം കണ്ടു. ഉടൻ തന്നെ കയർ ഉപയോഗിച്ച് രഞ്ജിത്ത് കിണറ്റിലേക്ക് ഇറങ്ങുകയും ഗംഗാധരനെ ചേർത്തുപിടിക്കുകയും ചെയ്തു.
ഈ സമയത്ത് മുകളിൽ നിന്നു നാട്ടുകാർ മറ്റൊരു കയറും കൂടി താഴേക്ക് ഇറക്കി നൽകി. ആ കയറിൽ സുരക്ഷിതമായി ബന്ധിച്ച് രഞ്ജിത്തും നാട്ടുകാരും ചേർന്ന് ഗംഗാധരനെ മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ ചവറ അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിച്ചേർന്നു.
തുടർന്ന് സേനാംഗങ്ങൾ വലയിറക്കി നൽകുകയും അതിൽ ഗംഗാധരനെ ഇരുത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഗംഗാധരനെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
കൃത്യസമയത്തുണ്ടായ ആർ.രഞ്ജിത്തിന്റെ സയോചിതമായ ഇടപെടലാണ് ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

