കൊൽക്കത്തയിലെ സ്കൂളുകളിൽ നൽകിവരുന്ന ഉച്ചഭക്ഷണ മെനുവിൽ നിർണായക മാറ്റം. ഇനി മുതൽ വിദ്യാർത്ഥികൾക്ക് മുട്ട
നൽകേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു. നിലവിൽ ആഴ്ചയിൽ ഒരു ദിവസം സ്കൂളുകളിൽ മുട്ട
നൽകിയിരുന്നു. ഇതിനു പകരമായി പനീർ, രാജ്മ, സോയ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം.
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ചുമതല ഇസ്കോൺ എന്ന സംഘടനയ്ക്കാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും വിവിധ അധ്യാപക സംഘടനകളും തീരുമാനത്തെ ശക്തമായി എതിർക്കുന്നു. ബംഗാളിലെ ഭക്ഷണ സംസ്കാരത്തെ അട്ടിമറിക്കാനാണ് ഈ നീക്കത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
എന്നാൽ, പോഷകാഹാരം ലഭിക്കാൻ മുട്ട മാത്രമാണ് ഏക മാർഗ്ഗം എന്ന കാഴ്ചപ്പാട് തെറ്റാണെന്നും മറ്റ് വിഭവങ്ങളിലൂടെയും ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുമെന്നുമാണ് ഇസ്കോൺ വൃത്തങ്ങളുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

