ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഗെയിമിംഗ് മോഡ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ജൂൺ 16-ന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ ഇതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും, ഇപ്പോൾ കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആൻഡ്രോയിഡ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് മാനേജർ മിഷാൽ റഹ്മാൻ റെഡിറ്റിലൂടെയാണ് ഈ ഫീച്ചറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചത്. “Foldable devices now feature an optimized 50/50 layout with a game view on top and a dynamic gamepad below to maximize the view and button-mashing spaces.” എന്ന് ഗൂഗിൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സംവിധാനം പ്രവർത്തനക്ഷമമാകുമ്പോൾ ഫോൾഡബിൾ ഫോണുകൾ ഒരു ഹാൻഡ്ഹെൽഡ് ഗെയിമിംഗ് കൺസോളിന് സമാനമായി മാറും. സ്ക്രീനിന്റെ മുകൾഭാഗം ഗെയിമിംഗിനായും കീഴ്ഭാഗം വെർച്വൽ ഗെയിംപാഡിനായും വിഭജിക്കപ്പെടും.
ഫിസിക്കൽ കൺട്രോളറുകളെ പിന്തുണയ്ക്കുന്ന എല്ലാ ഗെയിമുകളും ആൻഡ്രോയിഡ് 17-ൽ ഈ രീതിയിൽ കളിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഗെയിംപാഡ് ക്രമീകരിക്കാനുള്ള സംവിധാനവും ആൻഡ്രോയിഡ് 17 നൽകുന്നുണ്ട്.
ഗെയിംപാഡിൽ ഡി-പാഡ്, ലെഫ്റ്റ് ആൻഡ് റൈറ്റ് തംബ്സ്റ്റിക്സ്, എ, ബി, എക്സ്, വൈ ആക്ഷൻ ബട്ടണുകൾ, എൽ1, എൽ2, എൽ3, ആർ1, ആർ2, ആർ3 ബട്ടണുകൾ, സ്റ്റാർട്ട് ബട്ടൺ എന്നിവ ഉൾപ്പെടുന്നു. ഗെയിംപാഡ് ക്രമീകരണങ്ങളിലെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ്: കസ്റ്റമൈസേഷൻ: ‘ട്വിൻ സ്റ്റിക്ക് ഇൻലൈൻ’, ‘ട്വിൻ സ്റ്റിക്ക് സ്റ്റാഗേർഡ്’ എന്നിങ്ങനെ രണ്ട് ലേഔട്ടുകൾ ലഭ്യമാണ്.
കൂടാതെ, ഗെയിംപാഡിന്റെ വലുപ്പം ചെറുതാക്കാനോ വലുതാക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും. ഇതിനുപുറമെ ലൈറ്റ്, ഡാർക്ക് തീമുകളും ഹാപ്റ്റിക് ഫീഡ്ബാക്ക് ഓപ്ഷനുകളും നൽകിയിട്ടുണ്ട്.
ഓപ്ഷണൽ സംവിധാനം: ടച്ച്-ഒൺലി ഗെയിമുകൾ കളിക്കുമ്പോൾ ഗെയിംപാഡ് സ്വയം മറയുകയും, ആവശ്യമില്ലാത്ത സമയങ്ങളിൽ മെനുവിലൂടെ അത് ഹൈഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ബാഹ്യ കൺട്രോളറുകൾ (Bluetooth/USB) ബന്ധിപ്പിക്കുമ്പോൾ വെർച്വൽ ഗെയിംപാഡ് തനിയെ പ്രവർത്തനരഹിതമാകും.
വരും മാസങ്ങളിൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് 17-ന്റെ അന്തിമ പതിപ്പിനൊപ്പം ഈ ഫീച്ചറുകൾ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

