ദില്ലിയിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
മാധ്യമപ്രവർത്തകർ രണ്ട് തവണ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും മൗനം തുടരുകയായിരുന്നു. അതേസമയം, ഇഡി നടപടിക്കെതിരെ കടുത്ത വിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തി.
“ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന്” അദ്ദേഹം വ്യക്തമാക്കി. ഇഡി സെക്രട്ടേറിയേറ്റിലും പരിശോധന നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റെയ്ഡിന്റെ പേരിൽ സിപിഎം നടത്തുന്ന പ്രതിഷേധങ്ങൾ പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും, മറിച്ച് പൊതുമുതൽ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ മുരളീധരൻ ആരോപിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം കാണാതായ സംഭവത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.
“ക്ഷേത്ര മുതലുകളില് കൈയ്യിട്ടു വാരുന്നവരെല്ലാം കള്ളന്മാരാണ്. അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും അങ്ങനെ തന്നെ.” ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടും നിയമോപദേശം തേടി തുടർനടപടികൾ കൈക്കൊള്ളുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

