കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ കുരുന്നിന്റെ ഓർമകൾക്കായി സപ്ലൈകോ പുറത്തിറക്കിയ നോട്ട്ബുക്കുകൾ വിപണിയിലെത്തി. പത്തുമാസം മാത്രം പ്രായമുള്ളപ്പോൾ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ ആലിൻ എന്ന കുഞ്ഞിന്റെ സ്മരണാർത്ഥമാണ് സപ്ലൈകോ ഈ ദൗത്യം ഏറ്റെടുത്തത്.
ചടങ്ങിൽ ആലിനിന്റെ മാതാപിതാക്കളായ അരുൺ ഏബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവർ പങ്കെടുത്തു. തങ്ങളുടെ മകളുടെ ഓർമകൾ പങ്കുവെച്ചുകൊണ്ട് പിതാവ് അരുൺ ഏബ്രഹാം വികാരഭരിതനായി.
‘‘ഇൗ നോട്ടുബുക്കിന്റെ ലോഗോയിലുള്ള മാലാഖയുടെ മുടി പോലെ ആയിരുന്നു എന്റെ മകളുടെ മുടിയും ഒരിക്കലും ഒതുങ്ങിയിരിക്കില്ല, ഞങ്ങളുടെ ജീവനെയാണ് പലർക്കായി പകുത്തു നൽകിയത്’’– അദ്ദേഹം പറഞ്ഞു. ആലിന്റെ അവയവദാനം നാല് വ്യക്തികൾക്കാണ് പുതുജീവൻ നൽകിയത്.
മന്ത്രി അനൂപ് ജേക്കബ് നോട്ട്ബുക്കുകളുടെ പ്രകാശനം നിർവഹിച്ചു. ലാഭേച്ഛയോടെയല്ല, മറിച്ച് സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് ആലിൻ ബ്രാൻഡിലുള്ള നോട്ട്ബുക്കുകൾ സപ്ലൈകോ പുറത്തിറക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളാണ് ഈ നോട്ട്ബുക്കുകളുടെ ലോഗോയും കവർ ഡിസൈനുകളും ഒരുക്കിയത്. ടി.ജെ.
വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എംപി, മേയർ വി.കെ. മിനിമോൾ, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി.എം.ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു.
ബിജു, തേവര എസ്എച്ച് കോളജ് ഡയറക്ടർ ബാബു ജോസഫ് എന്നിവർ സംസാരിച്ചു. ആലിനിന്റെ മാതാപിതാക്കളെയും, ഡിസൈൻ നിർവഹിച്ച തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
14.50 രൂപ മുതൽ 37 രൂപ വരെയാണ് നോട്ടുബുക്കുകളുടെ വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

