കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ പ്രമുഖ നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന പൂർത്തിയായി. പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വസതിയിൽ രാവിലെ 8.30-നാണ് റെയ്ഡ് ആരംഭിച്ചത്.
ഇതോടൊപ്പം മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് ഉള്ള വസതിയിലും ഇഡി സംഘം പരിശോധന നടത്തി. പരിശോധനകൾക്കൊടുവിൽ തയ്യാറാക്കിയ മഹസറിൽ, കേസുമായി ബന്ധപ്പെട്ട
യാതൊരു രേഖകളും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം പാണ്ടാല്യ മുക്കിലെ വസതിയിൽ നിന്ന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം ഉയർന്നു.
ഉദ്യോഗസ്ഥരെ പ്രവർത്തകർ കൂകിവിളിക്കുകയും, തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതിനെത്തുടർന്ന് ജില്ലാ നേതാക്കളോട് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

