തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ 9.20-ന് പുറത്തുവിട്ട
വിപണി നിരക്കുകൾ പ്രകാരം, സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,510 രൂപയാണ് ഇന്നത്തെ വില. ഇതനുസരിച്ച് ഒരു പവൻ സ്വർണ്ണത്തിന് 1,16,080 രൂപ നൽകണം.
ഇന്നലത്തെ വിപണി വിലയെ അപേക്ഷിച്ച് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. മറ്റ് കാരറ്റ് വിഭാഗങ്ങളിലെ വില നിലവാരം താഴെ പറയുന്നതാണ്: പതിനെട്ട് കാരറ്റ് സ്വർണം: ഗ്രാമിന് 11,920 രൂപയും പവന് 95,360 രൂപയും.
ഇതിൽ ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
14 കാരറ്റ് സ്വർണം: ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.
ഒൻപത് കാരറ്റ് സ്വർണം: ഗ്രാമിന് 5,985 രൂപയും പവന് 47,880 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റങ്ങളില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 280 രൂപയും, പത്ത് ഗ്രാം വെള്ളിയുടെ വില 2,800 രൂപയുമാണ് നിലവിലുള്ളത്.
കേരളത്തിലെ സ്വർണ്ണവ്യാപാര ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

