തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലും ബന്ധുക്കളുടെ വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വസതിയിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മുഹമ്മദ് റിയാസ് എംഎൽഎയുടെ വസതിയിലും പരിശോധന പുരോഗമിക്കുന്നു. ഇതിനു പുറമെ, സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തിവരികയാണ്.
ഈ സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയെ മുൻനിർത്തി സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ ചർച്ചയാകുന്നു.
ബിനീഷ് കോടിയേരി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘ബഹുമാനപ്പെട്ട
മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്’ എന്നാണ് ബിനീഷ് കോടിയേരി പോസ്റ്റ് ചെയ്തത്.
ഈ കുറിപ്പിന് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ‘നല്ല ക്യാപ്സൂൾ’ എന്ന് ഒട്ടുമിക്ക പേരും അഭിപ്രായപ്പെടുമ്പോൾ, ‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, മടിയിൽ കനം ഇല്ലാത്തവൻ പേടിക്കണ്ടല്ലോ’ തുടങ്ങിയ അഭിപ്രായങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.
പരിശോധനാ വേളയിൽ മുഹമ്മദ് റിയാസ് വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

