മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വിദ്യാർഥികളെ മർദിച്ച സംഭവം ശരിയായിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട
ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഈ സംഭവത്തെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചിരുന്നു.
എന്നാൽ, ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ചർച്ചയ്ക്കിടെ സെയ്ദ് മുഹമ്മദ് സാദിഖ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: ‘ഞാനിവിടെ വന്നിരിക്കുന്നത് എസ്എഫ്ഐയെ പ്രതിനിധീകരിച്ചാണ്.
സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ ഇത്തരത്തിലൊരു പൊലീസ് വേട്ട ഒരു കാരണവശാലും അംഗീകരിക്കില്ല.
അതു മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതും ശരിയല്ല.’ സംസ്ഥാനത്ത് വിദ്യാർഥി സംഘടനകൾക്കെതിരെ നടക്കുന്ന പൊലീസ് നടപടികളിൽ ശക്തമായ വിയോജിപ്പാണ് എസ്എഫ്ഐ നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

