രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടനിലെ പ്രശസ്തമായ എയ്റോ-എൻജിൻ നിർമ്മാണ കമ്പനിയായ റോൾസ്-റോയ്സും സംയുക്തമായി അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പദ്ധതിക്കായി സ്വദേശീയമായ യുദ്ധവിമാന എൻജിൻ വികസിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യയിൽ എയ്റോസ്പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്സ് എന്ന പേരിൽ പ്രത്യേക നിർമ്മാണ കേന്ദ്രം രൂപീകരിക്കുന്നത് സംബന്ധിച്ച് ഇരു കമ്പനികളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കി. യുദ്ധവിമാന എൻജിനുകളുടെ രൂപകൽപന, വികസനം, നിർമാണം, പരീക്ഷണം, ഉൽപാദനം, ഉപയോഗകാലയളവിലെ പരിപാലന പിന്തുണ തുടങ്ങിയ സങ്കീർണ്ണമായ പ്രക്രിയകൾ ഉൾക്കൊള്ളുന്ന പവർ, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളുടെ മികവിന്റെ കേന്ദ്രമായിരിക്കും ഈ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

