കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. വെള്ളൂർ സ്വദേശിയായ മോറത്ത് മീത്തൽ രജീഷ് (46) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ആണ് പ്രതിക്ക് 17 വർഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലം
2022 നവംബർ 13-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അന്ന് വൈകീട്ട് മൂന്നരയോടെ വീട്ടിൽ ഒറ്റയ്ക്കിരുന്ന് ടിവി കാണുകയായിരുന്ന 66-കാരിയെ പ്രതി ആക്രമിക്കുകയായിരുന്നു.
ചിരട്ട വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ ഇയാൾ അതിക്രമിച്ച് അകത്തുകയറി അതിജീവിതയുടെ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട
ശേഷം ബലാത്സംഗത്തിന് മുതിരുകയായിരുന്നു. നിയമനടപടികൾ
അക്രമത്തിൽ പരിക്കേറ്റ വയോധിക ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ നാദാപുരം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി.
തുടർന്ന് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ അവർ ചികിത്സ തേടുകയും ചെയ്തു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വിചാരണാ വേളയിൽ അതിജീവിതയുടെ അയൽവാസികളായ രണ്ടുപേർ കൂറുമാറിയെങ്കിലും, പ്രതിയുടെ കുറ്റസമ്മത മൊഴിയും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

