ഫ്രാൻസിൽ മുൻ കാമുകിയെ വർഷങ്ങളോളം ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗില്ലോം ബുച്ചി എന്ന വ്യക്തിക്കെതിരെ, ഇദ്ദേഹത്തിന്റെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്.
2015 മുതൽ 2022 വരെയുള്ള കാലയളവിൽ അതിദാരുണമായ ശാരീരിക-മാനസിക പീഡനങ്ങളാണ് താൻ നേരിട്ടതെന്ന് നാല് കുട്ടികളുടെ അമ്മയായ ലയ്റ്റീഷ്യ കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രധാന വിവരങ്ങൾ തുടക്കത്തിൽ ലൈംഗിക വൈകൃതങ്ങളുടെ ഭാഗമാണെന്ന് കരുതിയ പ്രവൃത്തികൾ പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ലയ്റ്റീഷ്യ വെളിപ്പെടുത്തി.
ബന്ധത്തിൽ നിന്ന് പിന്മാറിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ നിരന്തരമായ ഭയത്തിൽ നിർത്തി. 2015-ലെ ക്രിസ്മസ് തലേന്നാണ് ക്രൂരതകൾക്ക് തുടക്കമായത്.
ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, ശ്വാസം മുട്ടിക്കുക, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുക തുടങ്ങി മനുഷ്യത്വഹീനമായ പീഡനങ്ങളാണ് ഇയാൾ നടത്തിയത്. ഇതുകൂടാതെ, ലയ്റ്റീഷ്യയെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഇരയാക്കുകയും, സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അപരിചിതർക്കും ഇയാൾ വിറ്റതായും കോടതി കണ്ടെത്തി.
ലൈംഗികമായി ബന്ധപ്പെട്ട പുരുഷന്മാരുടെ കണക്കുകൾ സൂക്ഷിക്കാൻ പ്രതി ആവശ്യപ്പെട്ടിരുന്നു.
“പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ” എന്ന് ലയ്റ്റീഷ്യ കോടതിയിൽ വിതുമ്പലോടെ മൊഴി നൽകി. കോടതി നടപടികൾ തങ്ങൾക്കിടയിൽ നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക പരീക്ഷണങ്ങൾ മാത്രമാണെന്നായിരുന്നു പ്രതിയായ ഗില്ലോം ബുച്ചിയുടെ വാദം.
എന്നാൽ, പ്രോസിക്യൂഷൻ ഉന്നയിച്ച തെളിവുകൾ കോടതി ഗൗരവത്തോടെ കാണുകയായിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തിയ കോടതി, ജീവപര്യന്തം തടവ് വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് 25 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും പൂർത്തിയാക്കാതെ പ്രതിക്ക് പരോൾ ലഭിക്കില്ല. ജിസെൽ പെലിക്കോട്ട് കേസിൽ നിന്നാണ് തനിക്ക് ഇത്തരം ഒരു കേസ് നൽകാനുള്ള ധൈര്യം ലഭിച്ചതെന്ന് ലയ്റ്റീഷ്യ കൂട്ടിച്ചേർത്തു.
നിലവിൽ കടുത്ത ശാരീരിക-മാനസിക ആഘാതങ്ങളിലൂടെയാണ് അതിജീവിത കടന്നുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

