സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് കാറുകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ കീ സംവിധാനത്തിൽ നിർണായക മാറ്റങ്ങളുമായി ഗൂഗിൾ. ഉപയോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള വിവിധ ഉപകരണങ്ങൾക്കിടയിൽ ഡിജിറ്റൽ കീ എളുപ്പത്തിൽ കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നതാണ് പുതിയ അപ്ഡേറ്റിലെ പ്രധാന പ്രത്യേകത.
പുതിയ പങ്കിടൽ സംവിധാനം
ഡിജിറ്റൽ കാർ കീ പങ്കുവെക്കുന്നതിനായി മൂന്ന് വ്യത്യസ്ത റോളുകളാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ‘co-owner’, ‘guest’, ‘service’ എന്നിങ്ങനെയാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്.
ഒറിജിനൽ കീക്ക് സമാനമായ എല്ലാ അധികാരങ്ങളും ‘co-owner’ റോളിനുണ്ടാകും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകാവുന്നതാണ് ‘guest’ റോൾ.
സർവീസ് സെന്ററുകളിലേക്കോ വാലെറ്റ് പാർക്കിംഗിനോ ആയി വാഹനം നൽകുമ്പോൾ ‘service’ റോൾ ഉപയോഗപ്പെടുത്താം. പ്രവർത്തന രീതി
ഈ സേവനം ഉപയോഗിക്കുന്നതിനായി ഗൂഗിൾ വാലറ്റിൽ (Google Wallet) പ്രവേശിച്ച് ഡിജിറ്റൽ കാർ കീ തിരഞ്ഞെടുക്കുക.
തുടർന്ന് ‘Share Car Key’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അനുയോജ്യരായ വ്യക്തികളെയോ ആപ്പുകളെയോ തിരഞ്ഞെടുക്കാവുന്നതാണ്. പങ്കുവെക്കുന്ന കീക്ക് പേര് നൽകുകയും അതത് വാഹന മോഡലുകൾക്കനുസരിച്ചുള്ള ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ ഇത് സജീവമാക്കാൻ സാധിക്കൂ.
അനുയോജ്യമായ ഉപകരണങ്ങളും വാഹനങ്ങളും
ഗൂഗിളിന്റെ Pixel 6 മുതൽ മുകളിലോട്ടുള്ള മോഡലുകളിലും, Samsung Galaxy S21 സീരീസ് മുതലുള്ള ഫോണുകളിലും ആൻഡ്രോയിഡ് 12-ന് മുകളിൽ പ്രവർത്തിക്കുന്ന മറ്റ് തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഈ സേവനം ലഭ്യമാണ്. അതേസമയം, വാഹനങ്ങളിൽ ഈ ഫീച്ചർ ലഭ്യമാകുന്നത് അതത് നിർമ്മാതാക്കളുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും.
നിലവിൽ Audi, BMW, Cadillac, Genesis, Hyundai, Kia, Lotus, Mercedes-Benz, Mini, Polestar, Porsche, Rivian, Tesla, Volvo എന്നീ കമ്പനികളുടെ വാഹനങ്ങളിൽ ഈ സാങ്കേതികവിദ്യ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

