സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യബോധവും സേവനമനോഭാവവുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ കെ.എസ്.വൈ.എഫ് ശ്രമിക്കണമെന്ന് സി എം പി തിരുവനന്തപുരം ജില്ല സെക്രട്ടറി എം ആർ മനോജ് അഭിപ്രായപ്പെട്ടു. സാമൂഹിക നീതിയും സമത്വവും ഉയർത്തിപ്പിടിച്ച് സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുകയും സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്ന ജനപക്ഷ യുവജനപ്രസ്ഥാനമായി കെ.എസ്.വൈ.എഫ് കൂടുതൽ ശക്തിപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോവളം നിയോജക മണ്ഡലം എംഎൽഎ എം വിൻസെന്റ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിംബ്സ വി. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
എം.പി. സാജു ചടങ്ങിൽ സന്നിഹിതനായിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീർ, സി എം പി ജില്ല ജോയിന്റ് സെക്രട്ടറിമാരായ പി.ജി. മധു, ഉയമലഴ്ക്കൽ ബാബു, ചന്ദ്രവല്ലി, ഏരിയ സെക്രട്ടറിമാരായ വിനോദ് കുമാർ കെ., തിരുവല്ലം മോഹനൻ, പേയാട് ജ്യോതി വിശ്വനാഥൻ, രാജേഷ് സത്യൻ, നിസ്താർ, അരുൾ കുമാർ, സെൻട്രൽ കൗൺസിൽ അംഗങ്ങളായ സാംമ്പശിവൻ, സുരേന്ദ്രൻ നായർ, കെ.എസ്.വൈ.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.
നാൻസി പ്രഭാകർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.വൈ.എഫ് തിരുവനന്തപുരം ജില്ല സെക്രട്ടറി സതീഷ് എസ് ജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ കരുംകുളം മുരുകൻ സ്വാഗതവും കൺവീനർ സന്തോഷ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കാഞ്ഞിരംകുളം സന്തോഷ് ജില്ലാ പ്രസിഡന്റായും സതീഷ് എസ്.ജി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
അഡ്വ. സലിം, മഞ്ചാടിമൂട് രതീഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സൂര്യ മോഹൻ, സജയൻ, അരുൺദത്ത്, റീത്ത എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

