മധ്യ തിരുവിതാംകൂർ സിബിഎസ്ഇ സ്കൂൾ കലോത്സവം ‘സഹോദയ കലോത്സവ് -2026’ പന്തളം എമിനൻസ് സ്കൂളിൽ പ്രശസ്ത അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെന്ററൽ സിബിഎസ്ഇ സഹോദയ പ്രസിഡന്റ് ലത പ്രകാശ് അധ്യക്ഷത വഹിച്ചു. പന്തളം എമിനൻസ് സ്കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി ബിൻസി, എമിനൻസ് ചെയർമ്മാൻ പി.
എം ജോസ്, എമിനൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജെസി വർഗീസ്, വൈസ് പ്രിൻസിപ്പൽ വിന്നി ചന്ദ്രശേഖർ, മാനേജർ എലിസബത്ത് ജോസ് തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന്റെ മാറ്റു കൂട്ടിക്കൊണ്ട് ഡോ.
ജിതേഷ്ജിയുടെ പ്രശസ്തമായ ‘വരയരങ്ങ്’ എന്ന തനതുകലാരൂപവും കലോത്സവ വേദിയിൽ അരങ്ങേറി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മധ്യ തിരുവിതാംകൂറിലെ 58 സ്കൂളുകളിൽ നിന്നുള്ള 4000 വിദ്യാർത്ഥികളാണ് വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

