പ്രമേയത്തിലെ പുതുമയും മികച്ച ദൃശ്യാനുഭവവുമായി റമീസ് രചനയും സംവിധാനവും നിർവഹിച്ച ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രം ‘ഒറിജിനൽ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയും രാജേഷ് മാധവൻ എന്നിവർ ഇരട്ടവേഷങ്ങളിലാണ് എത്തുന്നത്.
സിനിമയെന്ന ലക്ഷ്യവുമായി മുന്നേറുന്ന റിജിൻ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് സമയത്തിലൂടെ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു വാച്ച് എത്തിച്ചേരുന്നിടത്താണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. 12 വർഷം പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാൻ കഴിയുന്ന ഈ വാച്ച് ഉപയോഗിച്ച് ജീവിതത്തിലെ ചില നിർണായക സംഭവങ്ങൾ തിരുത്താൻ റിജിന് അവസരം ലഭിക്കുന്നു.
എന്നാൽ, സമയത്തിൽ വരുത്തുന്ന ഓരോ ചെറിയ മാറ്റവും അപ്രതീക്ഷിതമായ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
നായകനായ ശ്രീനാഥ് ഭാസിയുടെയും രാജേഷ് മാധവൻ, ഫെമിന ജോർജ് എന്നിവരുടെയും പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദ് ആണ്.
ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ കലാസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് അർഷാദ് നാക്കോത്ത്, രജീഷ് കെ.
സൂര്യ എന്നിവർ ചേർന്നാണ്. വിഷ്വൽ എഫക്റ്റ്സ് ഒരുക്കിയിരിക്കുന്നത് മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ്.
അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിംഗ് ചുമതലയും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.
സംഗീത ജനചന്ദ്രൻ ആണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡ് ആയി പ്രവർത്തിക്കുന്നു.
ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയപ്പോൾ, ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ജി.സി.സി. വിതരണ പങ്കാളി.
ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

