തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ദുരൂഹത കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിൽ ഔദ്യോഗിക പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തെ ജുഡീഷ്യറിയിലും നിയമവ്യവസ്ഥയിലും പൂർണ്ണമായ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതൽ തന്നെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ അടിയുറച്ച വിശ്വാസം പുലർത്തിയിട്ടുള്ള വ്യക്തിയാണ് താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്പ്പിച്ചൊരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റേതായ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.
അതിന്റെ ഭാഗമായുള്ള ഒരു നിലപാടാണ് ഇന്ന് കേരള ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

