ഹൈന്ദവ വിശ്വാസപ്രകാരമുള്ള പുതിയ സംവത് വർഷത്തിലേക്ക് രാജ്യം രണ്ടാഴ്ചയ്ക്കകം ചുവടുവയ്ക്കാൻ തയ്യാറെടുക്കുമ്പോൾ സംവത് 2083 വർഷത്തിലേക്ക് ഇന്ത്യ കടക്കുക കനത്ത അനിശ്ചിതത്വങ്ങളോടെയാണ്. 2014ൽ പ്രധാനമന്ത്രി പദത്തിലേറിയ നരേന്ദ്ര മോദി സർക്കാർ വന്നശേഷമുള്ള ഏറ്റവും മോശം വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്.
സംവത് 2082ൽ നിഫ്റ്റി 13 ശതമാനവും സെൻസെക്സ് 14 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. സംവത് 2078 സംവത് വർഷത്തിൽ (2021 നവംബർ 3 മുതൽ 2022 ഒക്ടോബർ 21) നിഫ്റ്റി 1.4 ശതമാനവും സെൻസെക്സ് 1.3 ശതമാനവും നഷ്ടം നേരിട്ട
ശേഷം വിപണിയിൽ ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത് ആദ്യമായാണ്. അന്ന് യുക്രെയ്ൻ-റഷ്യ യുദ്ധവും കേന്ദ്രബാങ്കുകളുടെ പലിശ നിരക്ക് വർധനയുമാണ് വിപണിക്ക് തിരിച്ചടിയായത്.
എങ്കിലും കഴിഞ്ഞ ചില വർഷങ്ങളിൽ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. സംവത് 2080 നിക്ഷേപകർക്ക് സമ്മാനിച്ചത് 24.6 ശതമാനം നേട്ടമാണ്.
സംവത് 2077ൽ 40.2 ശതമാനമായിരുന്നു ലാഭം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള സംവത് 2071 മുതൽ 2081 വരെയുള്ള കാലഘട്ടത്തിൽ ഓഹരി നിക്ഷേപങ്ങൾക്ക് ശരാശരി 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചിരുന്നു.
എന്നാൽ പിന്നീട് ഇറാൻ യുദ്ധത്തിൽ ക്രൂഡോയിൽ വില കുതിച്ചതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്ത്യൻ ഓഹരി വിപണിക്ക് വലിയ തിരിച്ചടിയായത്. പണപ്പെരുപ്പ ഭീഷണി വർധിച്ചതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
2026ൽ മാത്രം വിദേശ നിക്ഷേപകർ 3.08 ലക്ഷം കോടി രൂപയുടെ ഓഹരിയാണ് വിറ്റൊഴിവാക്കിയത്. ദീർഘകാല മൂലധന നേട്ട
നികുതി (എൽടിസിജി) പോലുള്ള ഘടകങ്ങളും വിപണിക്ക് തിരിച്ചടിയായി മാറി. സൂചികകൾ ഇനിയും ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിപണിയിലെ നിലവിലെ സാഹചര്യം നെഗറ്റീവാണെങ്കിലും ഇത് പൂർണമായും സൂചികകളിൽ പ്രതിഫലിച്ചിട്ടില്ല. ഐടി, ബാങ്കിങ് ഓഹരികൾ കൂടുതൽ ശക്തമായി നിൽക്കുന്നതാണ് ഇതിന് കാരണം.
അതേസമയം, സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ ഇടിയുകയും ചെയ്തു. ഇത്തരം വലിയ അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു സംവത് വർഷം ആരംഭിക്കുന്നത് ആദ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
വരുന്നു മുഹൂർത്ത വ്യാപാരം ഈ പ്രതിസന്ധികൾക്കിടയിലും ഓഹരി വിപണിക്ക് മുഹൂർത്ത വ്യാപാരം വലിയ ആവേശമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലി ദിനമായ നവംബർ എട്ടിനാണ് ഇത്തവണ ഒരു മണിക്കൂർ പ്രത്യേക വ്യാപാരം നടക്കുന്നത്.
ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതിയ വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാ കൊല്ലവും സംഘടിപ്പിക്കുന്ന പ്രത്യേക വ്യാപാരമാണിത്. നവംബർ 8ന് ഉച്ചയ്ക്ക് 2.05 മുതൽ 02.15 വരെ പ്രീ-ഓപ്പൺ സെഷനും 2.20 മുതൽ 3.30 വരെ സാധാരണ വ്യാപാരവുമാണ് നടക്കുക.
പുതിയ ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം കൂട്ടാനും ശുഭ സമയമായാണ് ഓഹരി നിക്ഷേപകർ ഇതിനെ പരിഗണിക്കാറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

