തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അംഗങ്ങൾ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി.
എസ് ശ്രീകുമാർ, സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരാണ് ഇന്ന് ചോദ്യം ചെയ്യലിനായി എത്തിയത്. എസ്ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.
ക്രമക്കേടുകളിലെ ദുരൂഹത നീക്കുന്നതിനായി ഇവരിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടയിൽ, നാളെയും രണ്ട് പിഎസ്സി അംഗങ്ങളോട് ഹാജരാകാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, പിഎസ്സി ചെയർമാൻ ഡോ. എംആർ ബൈജുവിനോട് വരുന്ന ബുധനാഴ്ച തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

