തൃശൂർ: ചേലക്കോട്ടിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ടുപാഞ്ഞ മിൽമ ടാങ്കർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായ കുടിക്കാൻ എത്തിയതായിരുന്നു ഈ സമയം.
കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇവിടെയെത്തിയത്. ഇരുവരും ചേലക്കോട്ടിൽ ചായ കുടിക്കാൻ ഇറങ്ങിയ സമയത്താണ് ദുരന്തം സംഭവിച്ചത്.
ഈ സമയം ഇതുവഴി എത്തിയ മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിപ്പോയ ഇരുവരെയും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

