പ്രധാനപ്പെട്ട സമുദ്രപാതയായ ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്.
ജലപാത വീണ്ടും തുറക്കുന്നതിന് ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക കര്‍ശനമായി പാലിക്കണമെന്ന് ഇറാന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലേക്കുള്ള പ്രവേശന പാത പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലുള്ള ജലപാതയിലൂടെ മാത്രമായിരിക്കുമെന്നും, പുറത്തുകടക്കാനുള്ള പാതയുടെ ഒരു ഭാഗം തങ്ങളുടെ അധീനതയിലായിരിക്കുമെന്നും ഒമാനുമായി ധാരണയിലെത്തിയതായി കാസിം ഗരീബാബാദി അറിയിച്ചു.
അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുറന്ന ഒമാന്റെ തെക്കന്‍ തീരത്തുകൂടിയുള്ള ജലപാത അടയ്ക്കുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. പഴയ ധാരണാപത്രം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളില്‍ അനുകൂലമായ പുരോഗതിയുണ്ടായതായി പാകിസ്താന് ആഭ്യന്തര മന്ത്രി അറിയിച്ചു.
അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ചിരുന്ന മുഴുവന്‍ മൈനുകളും നീക്കം ചെയ്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വീണ്ടും മൈനുകള്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ കനത്ത ആക്രമണത്തിന് ഇരയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇറാനും ഒമാനും തമ്മിലുള്ള വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് പിന്നാലെ, ഹോര്‍മുസില്‍ താത്കാലിക ഇടനാഴി തുറക്കുമെന്ന് ഇരു രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

