പ്രമുഖ താരം രവി തേജ നായകനായി എത്തിയ പുതിയ ചിത്രം ‘ഇരുമുടി’ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംനേടി. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് ഔദ്യോഗികമായി ഈ നേട്ടം പുറത്തുവിട്ടത്.
സംവിധായകൻ ശിവ നിർവാണ ഒരുക്കിയ ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്. നടൻ രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണിത്.
ആത്മീയ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന പേര് നൽകിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം കാഴ്ചവെക്കുന്നത്.
ഇതുവരെ ചിത്രത്തിന്റെ ഒരു മില്യൺ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പരമ്പരാഗത വേഷത്തിൽ ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചത്.
ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തിയുള്ള പോസ്റ്റർ ഒരച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരികതയാണ് വ്യക്തമാക്കുന്നത്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗൗരവമുള്ള കഥാപാത്രത്തെയാണ് രവി തേജ ഇതിൽ അവതരിപ്പിക്കുന്നത്.
അച്ഛൻ-മകൾ ബന്ധത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ നായികയാകുമ്പോൾ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു.
സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവ നിർവാണ ആണ്.
നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. ജി.വി.
പ്രകാശ് കുമാർ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സാഹി സുരേഷ് പ്രൊഡക്ഷൻ ഡിസൈനറും പ്രവീൺ പുഡി എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

