കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍. മീരാഭായ് ചനുവാണ് രാജ്യത്തിനായി അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് താരം സ്വര്‍ണം നിലനിര്‍ത്തുന്നത്. സ്ത്രീകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് ഈ സുവര്‍ണനേട്ടം.
മൊത്തം 190 കിലോഗ്രാം ഭാരമാണ് താരം വിജയകരമായി ഉയര്‍ത്തിയത്. സ്നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും താരം ഉയര്‍ത്തി.
സ്നാച്ച് ഇനത്തില്‍ 85 കിലോ ഭാരം താണ്ടി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡും മീരാഭായ് ചനു കുറിച്ചു. ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ താരം, 2014 ലെ ഗ്ലാസ്ഗോ ഗെയിംസിലും വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.
അതേസമയം, പുരുഷന്മാരുടെ 60 കിലോ ഭാരോദ്വഹന മത്സരത്തിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടമുണ്ടായി. ഋഷികാന്ത സിംഗ് ഇന്ന് വെള്ളി മെഡല്‍ കരസ്ഥമാക്കി.
മണിപ്പൂരില്‍ നിന്നുള്ള 28-കാരന് മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. സ്നാച്ച് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ 116 കിലോ ഉയര്‍ത്തിയ താരം, രണ്ടാം ശ്രമത്തില്‍ 119 കിലോയും മൂന്നാം ശ്രമത്തില്‍ 121 കിലോയും ഭാരം താണ്ടി.
സ്നാച്ച് വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡും ഋഷികാന്ത സിംഗ് തന്റെ പേരിലാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

