ഫൊട്ടോഗ്രാഫി രംഗത്ത് സജീവമായി നിൽക്കുന്ന പലരും ഗൂഗിൾ ഫോട്ടോസിനെ ആശ്രയിക്കുന്നത് അതിന്റെ എളുപ്പം കൊണ്ടാണ്. എങ്കിലും മികച്ച മറ്റൊരു സംവിധാനത്തിനായുള്ള അന്വേഷണം എപ്പോഴും തുടർന്നുകൊണ്ടിരിക്കാറുണ്ട്.
മാസങ്ങളോളം നടത്തിയ പരിശോധനകൾക്കൊടുവിൽ ഗൂഗിൾ ഫോട്ടോസിന് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന മികച്ചൊരു സോഫ്റ്റ്വെയർ കണ്ടെത്തിയിരിക്കുകയാണ്. മറ്റുളളവയെ അപേക്ഷിച്ച് ഏറെ സവിശേഷതകളുള്ള ഇമ്മിച്ച് (Immich) എന്ന പ്ലാറ്റ്ഫോമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഗൂഗിൾ ഫോട്ടോസിന്റെ എളുപ്പവും സൗകര്യവും നൽകുന്നില്ലെങ്കിലും, ഇമ്മിച്ച് അതിനേക്കാൾ മികച്ച ചില നേട്ടങ്ങൾ നൽകുന്നുണ്ട്. ഡോക്കർ (Docker) ഉപയോഗിച്ച് സ്വന്തം സെർവറിൽ ഹോസ്റ്റ് ചെയ്യുന്ന ഈ സംവിധാനത്തിന് സാങ്കേതിക അറിവുകൾ അൽപ്പം ആവശ്യമാണ്.
ഗൂഗിൾ ഫോട്ടോസ് സൗജന്യമായി നൽകുന്നത് വെറും 15 ജിബി സ്റ്റോറേജ് മാത്രമാണെങ്കിൽ, ഇമ്മിച്ച് ഉപയോഗിക്കുമ്പോൾ സ്റ്റോറേജ് പരിമിതികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. സ്വന്തമായി ഡാറ്റ സൂക്ഷിക്കാൻ കഴിയുന്നു എന്നത് ഫോട്ടോ ലൈബ്രറിയുടെ പൂർണ്ണ നിയന്ത്രണം ഉപയോക്താവിന്റെ കൈകളിൽ എത്തിക്കുന്നു.
ഡിസൈന്റെ കാര്യത്തിലും പ്രവർത്തനരീതിയിലും ഗൂഗിൾ ഫോട്ടോസിനോട് ഏറെ സാദൃശ്യമുള്ളതാണ് ഇമ്മിച്ച്. ടൈംലൈൻ ഫീഡ്, ഫേസ് റെക്കഗ്നിഷൻ, ആൽബം ഷെയറിങ്, ഓട്ടോമാറ്റിക് ബാക്കപ്പ്, ലോക്ക്ഡ് ഫോൾഡറുകൾ തുടങ്ങി എല്ലാ പ്രധാന ഫീച്ചറുകളും ഇതിലുണ്ട്.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഇത് ഒരുപോലെ പ്രവർത്തിക്കുകയും ചെയ്യും. ഇമ്മിച്ച് വി3 (Immich v3) പതിപ്പിന്റെ വരവോടെയാണ് ഗൂഗിൾ ഫോട്ടോസ് പൂർണ്ണമായി ഉപേക്ഷിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ശക്തമായത്.
2022-ൽ മാത്രം തുടക്കം കുറിച്ച ഈ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഇന്ന് ഗൂഗിൾ ഫോട്ടോസിന് കടുത്ത മത്സരം നൽകുന്ന രീതിയിലേക്ക് വളർന്നിരിക്കുന്നു. ആൻഡ്രോയിഡിൽ ലൈബ്രറി മുഴുവൻ ബാക്ക്ഗ്രൗണ്ടിൽ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം പുതിയ പതിപ്പിലുണ്ട്.
കൂടാതെ ‘റീസെന്റ്ലി ആഡഡ്’ പേജ്, ഒസിആർ (OCR) സപ്പോർട്ട്, മികച്ച സ്ലൈഡ് ഷോ അനുഭവം എന്നിവയും പുതിയ അപ്ഡേറ്റിലുണ്ട്. ഒറിജിനൽ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് കോപ്പികളായി സേവ് ചെയ്യാൻ സഹായിക്കുന്ന നോൺ-ഡിസ്ട്രക്ടീവ് എഡിറ്റിംഗ് സപ്പോർട്ടാണ് ഇതിൽ ഏറ്റവും ആകർഷകമായ മറ്റൊരു ഫീച്ചർ.
എങ്കിലും ഗൂഗിൾ ഫോട്ടോസിൽ നിന്നും ഇമ്മിച്ചിലേക്കുള്ള മാറൽ അത്ര എളുപ്പമുള്ള ഒന്നല്ല. ഗൂഗിൾ ടേക്കൗട്ട് വഴി ഫോട്ടോകൾ എക്സ്പോർട്ട് ചെയ്യുമ്പോൾ മെറ്റാഡാറ്റകൾ ജെസൺ (JSON) ഫയലുകളായി വെവ്വേറെയാണ് ലഭിക്കുന്നത്.
ഇത് ചിത്രങ്ങളുമായി സ്വയം മെർജ് ചെയ്യേണ്ടി വരുന്നു എന്നത് മാറൽ പ്രക്രിയയെ സങ്കീർണ്ണമാക്കുന്നു. എങ്കിലും ഭാവിയിലെ ദീർഘകാല നേട്ടങ്ങൾ കരുതി ഈ ബുദ്ധിമുട്ടുകൾ സഹിക്കുന്നത് പ്രയോജനകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

