ആലപ്പുഴ പുന്നമടക്കായലിൽ ആവേശകരമായി മാറിയ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ജലരാജാവ് പദവി സ്വന്തമാക്കി. ആറ് ഹീറ്റ്സുകളുടെ മത്സരച്ചൂടിനൊടുവിൽ ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് അരോമ കിരീടം ചൂടിയത്.
4 മിനിറ്റും 23 സെക്കന്റും എടുത്താണ് അരോമ ലക്ഷ്യസ്ഥാനത്ത് എത്തിയത്. മത്സരത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാമത്തെ സ്ഥാനം കരസ്ഥമാക്കി.
ആകെ ആറ് ഹീറ്റ്സുകളാണ് മത്സരത്തിന്റെ പ്രഥമ ഘട്ടത്തിൽ പൂർത്തിയായത്. ആദ്യ ഹീറ്റിൽ 4.20 മിനിറ്റ് സമയം എടുത്തു വീയപുരം ഒന്നാമതെത്തി.
ചമ്പക്കുളം ചുണ്ടൻ രണ്ടാം ഹീറ്റിൽ ഒന്നാമതായി ഫിനിഷ് ചെയ്തെങ്കിലും, ഈ ഹീറ്റിൽ മത്സരിച്ച നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലധികം സമയം എടുത്തു. മൂന്നാം ഹീറ്റിൽ 4 മിനിറ്റും 17 സെക്കൻഡും എടുത്ത മേൽപ്പാടം ഒന്നാമതെയെത്തി.
നാലാം ഹീറ്റിൽ 4 മിനിറ്റും 27 സെക്കൻഡും സമയം എടുത്താണ് അരോമ ഒന്നാം സ്ഥാനം പിടിച്ചത്. അഞ്ചാം ഹീറ്റിൽ 4 മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഒന്നാമതെത്തിയപ്പോൾ, ആറാം ഹീറ്റിൽ അഞ്ച് മിനിറ്റിൽ കൂടുതൽ സമയമെടുത്താണ് ആനാരി ലക്ഷ്യം കണ്ടത്.
ഉച്ചയോടെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ 72-ാമത് നെഹ്റു ട്രോഫി ജലമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തിരുന്നു.
സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പതാക ഉയർത്തിയ ചടങ്ങിൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും പ്രമുഖ സാന്നിധ്യങ്ങളായി സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

