പിറവത്തുനിന്ന് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പിറവം- ആനക്കട്ടി, കൂത്താട്ടുകുളം- ആലപ്പുഴ സർവീസുകളാണ് അടുത്തയാഴ്ച മുതൽ നിലവിൽ വരുന്നത്.
പുതിയ സർവീസുകളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്: പിറവം- ആനക്കട്ടി ഫാസ്റ്റ് പാസഞ്ചർ പുലർച്ചെ 05.50-ന് പിറവത്തുനിന്ന് തിരിച്ച് ഉച്ചയ്ക്ക് 12 മണിക്ക് ആനക്കട്ടിയിലെത്തും. അഞ്ചൽപ്പെട്ടി, പാമ്പാക്കുട, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, മണ്ണുത്തി ബൈപാസ്, പാലക്കാട്, മണ്ണാർക്കാട്, ആനക്കട്ടി വഴിയാണു റൂട്ട് ക്രമീകരണം.
തുടർന്ന് വൈകിട്ട് 4 മണിക്ക് ആനക്കെട്ടിൽ നിന്നു തിരിച്ച് രാത്രി പത്തരയ്ക്കു പിറവത്ത് തിരിച്ചെത്തും. കൂത്താട്ടുകുളം -കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസ് രാവിലെ 05.35-ന് ആരംഭിച്ച് പിറവം, പെരുവ, ചേർത്തല, കൃപാസനം, ആലപ്പുഴ വഴി രാവിലെ 10 മണിക്ക് കായംകുളത്ത് എത്തും.
തിരികെ വൈകിട്ട് 4 ന് ആലപ്പുഴയിൽ നിന്ന് 4.30-ന് കൃപാസനം വഴി സർവീസ് നടത്തി രാത്രി 7.30-ന് പിറവം- കൂത്താട്ടുകുളത്ത് എത്തിച്ചേരും. ഇതിനു പുറമേ, ഓണത്തോടനുബന്ധിച്ച് പിറവത്തു നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഈ ബസ് ഓഗസ്റ്റ് 24 വൈകിട്ട് പുറപ്പെട്ട് 25-ന് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും. തുടർന്ന് അന്ന് വൈകിട്ട് ബെംഗളൂരുവിൽ നിന്ന് തിരിച്ച് 26-ന് രാവിലെ പിറവത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം തയ്യാറാക്കിയിട്ടുള്ളത്.
പുതിയ സർവീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 24-ന് രാവിലെ 8 മണിക്ക് കൂത്താട്ടുകുളത്തും, തുടർന്ന് രാവിലെ 9.30-ന് പിറവത്തുമായി മന്ത്രി നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

