തിരുവനന്തപുരത്ത് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിലായി. മുഖ്യപ്രതി പ്രദീപ് ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് പിടികൂടിയത്.
മെഡിക്കൽ കോളജ് ഭാഗത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രദീപിനൊപ്പം വിനീത്, റാസിം, ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്.
വഞ്ചിയൂർ പാൽക്കുളങ്ങരയിൽ മുൻവൈരാഗ്യത്തിന്റെ പുറത്താണ് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നത്. ചമ്പക്കട
സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. പ്രദീപും വിശാഖും തമ്മിൽ കാലങ്ങളായി ശത്രുതയിലായിരുന്നു.
വിവിധ സ്റ്റേഷനുകളിലായി ഇവർക്ക് പത്തോളം കേസുകളുമുണ്ട്. കൊല്ലപ്പെട്ട
വിശാഖിന് ചില ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഒരു അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള റോഡിൽ വെച്ചാണ് പട്ടാപ്പകൽ പ്രദീപ് വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വഞ്ചിയൂർ പൊലീസ് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

