പ്രമുഖ താരം സൂര്യയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമയിലെ കല്യാണപ്പാട്ട് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ 10 മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനം സ്വന്തമാക്കിയത്.
പ്രമുഖ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ സൂര്യ തന്നെയാണ്.
ഗാനരംഗത്ത് മലയാളി താരം മമിത ബൈജുവിനൊപ്പം സൂര്യ ചുവടുവെക്കുന്നത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജി.വി.
പ്രകാശ് കുമാർ ആണ്. നേരത്തെ പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന ആദ്യ ഗാനവും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് സ്വന്തമാക്കി ചിത്രം ഇതിനോടകം റെക്കോർഡുകൾ ഭേദിച്ചിട്ടുണ്ട്. നടൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസ് ആണ് ഈ സിനിമ നേടിയിരിക്കുന്നത്.
ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14-നാണ് നിശ്ചയിച്ചിരിക്കുന്നത്. താരത്തിന്റെ കരിയറിലെ നാൽപ്പത്തിയാറാമത്തെ ചിത്രമായി എത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, വൻ വിജയം നേടിയ ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
പക്കാ ഫാമിലി എന്റർടൈനർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകശ്രേണിയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.
ഏകദേശം 85 കോടിയോളം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം കൈമാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

