ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള സാംസങ് കമ്പനിയുടെ പുതിയ വൺ യുഐ 9 (One UI 9) അപ്ഡേറ്റ് ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി എത്തിയെങ്കിലും, ചില സാങ്കേതിക തകരാറുകൾ ഗാലക്സി ഡിവൈസുകളെ ബാധിക്കുന്നതായി റിപ്പോർട്ട്. പുതിയ ഫേംവെയർ അപ്ഡേറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഔദ്യോഗികമായി പ്രതികരിച്ച കമ്പനി, ശാശ്വത പരിഹാരം വരുംവരെ ഉപയോഗിക്കാവുന്ന ചില താത്കാലിക നിർദ്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ സാംസങ് കമ്മ്യൂണിറ്റി ഫോറത്തിൽ ഒരു ഗാലക്സി എസ്26 അൾട്രാ (Galaxy S26 Ultra) ഉപയോക്താവാണ് അപ്ഡേഷന് ശേഷമുള്ള സ്ഥിരമായ പിശക് ആദ്യം റിപ്പോർട്ട് ചെയ്തത്. “The webpage is unavailable https://policies.account.samsung.com/agree?darkMode=tr for the following reasons.” എന്ന വലിയ സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്.
ഇതിന് പിന്നാലെ “for the following reasons… Cannot load webpage.” എന്നും, അവസാന വരിയിൽ “net::ERR_NAME_NOT_RESOLVED,” എന്നും കാണിക്കുന്നത് നെറ്റ്വർക്ക് സംബന്ധമായ പ്രശ്നമാണെന്നാണ് സൂചിപ്പിക്കുന്നത്. വൺ യുഐ 9 അപ്ഡേറ്റിലെ വെബ്വ്യൂ (WebView) കമ്പോണന്റാണ് ഈ പിശകിന് കാര്യമെന്ന് ഒരു സാംസങ് കമ്മ്യൂണിറ്റി മോഡറേറ്റർ വ്യക്തമാക്കുകയും, ഈ വിരസമായ അറിയിപ്പ് ഒഴിവാക്കാനുള്ള മാർഗ്ഗം നിർദ്ദേശിക്കുകയും ചെയ്തു.
ബ്രൗസർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് സാംസങ് പറയുന്നത്. ക്രോം പോലുള്ള മറ്റ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്.
ആപ്പിൽ സാംസങ് അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ വൈഫൈ നെറ്റ്വർക്ക് ഉപയോഗിക്കണമെന്നും, ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ samsung.account.com-ന്റെ വെബ് പതിപ്പ് ഉപയോഗിക്കണമെന്നും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പരിഹാരമാർഗ്ഗങ്ങളിലൂടെ ഉപയോക്താവിന്റെ പരാതി പൂർണ്ണമായും പരിഹരിക്കപ്പെട്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
വൺ യുഐ 9 അപ്ഡേറ്റ് വ്യാപകമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു വൺ യുഐ 9 റോളൗട്ടുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ ഉന്നയിക്കുന്ന ഒരേയൊരു പരാതിയല്ല ഇത്. കഴിഞ്ഞ ആഴ്ച, വൺ യുഐ 9 ഇൻസ്റ്റാൾ ചെയ്തതിനെ തുടർന്ന് ഗാലക്സി ഹാൻഡ്സെറ്റുകൾ നിശ്ചലമായിപ്പോയതായി (frozen) നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പ്രശ്നം ആഗോളതലത്തിൽ ഡിവൈസുകളെ ബാധിക്കുന്നതായാണ് സൂചന. ഗാലക്സി എസ്24, ഗാലക്സി എസ്25 അൾട്രാ തുടങ്ങിയ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിലും, ഗാലക്സി എസ്26 അൾട്രാ യൂണിറ്റുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇൻസ്റ്റലേഷൻ നടപടികൾ പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുമ്പോൾ വെൽക്കം സ്ക്രീനിൽ ‘ആക്സസ് ഡിനൈഡ്’ (Access Denied) പ്രോംപ്റ്റ് കാണിക്കുകയോ ബൂട്ട് സ്ക്രീനിൽ സ്തമ്പിച്ചുപോവുകയോ ചെയ്യുന്നതായി ഉപയോക്താക്കൾ പറയുന്നു. മണിക്കൂറുകളോളം ബൂട്ട് സ്ക്രീനിൽ കുടുങ്ങിപ്പോകുന്ന ഈ അവസ്ഥയിൽ, ഫോഴ്സ് റീബൂട്ട് ചെയ്യുകയും ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കുകയുമാണ് ഏക പോവഴിയെന്ന് ഉപയോക്താക്കൾ പങ്കുവെക്കുന്നു.
സേഫ് മോഡിൽ ബൂട്ട് ചെയ്ത ശേഷം വൈഫൈ, മൊബൈൽ കണക്റ്റിവിറ്റി എന്നിവ ഡിസേബിൾ ചെയ്യുകയോ അല്ലെങ്കിൽ ഹാൻഡ്സെറ്റ് പൂർണ്ണമായും എയർപ്ലാൻ മോഡിലേക്ക് മാറ്റുകയോ ചെയ്തുകൊണ്ട് ഈ പ്രതിസന്ധി മറികടന്നതായി ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു. ഡിവൈസ് പെട്ടെന്ന് ഓഫ്ലൈനാക്കാൻ സാധിച്ചില്ലെങ്കിൽ, ഹോം റൂട്ടർ ഓഫ് ചെയ്യുകയോ ഫിസിക്കൽ സിം കാർഡ് ഊരിമാറ്റുകയോ ചെയ്യാമെന്ന് ചില ഉപയോക്താക്കൾ നിർദ്ദേശിക്കുന്നു.
സെറ്റപ്പ് ഫ്രീസ് ചെയ്യാനോ ഡിവൈസ് തകരാറിലാക്കാനോ ഇടയാക്കുന്ന എക്സ്എംഎൽ വെരിഫിക്കേഷൻ സ്റ്റേജ് ഒഴിവാക്കാൻ ഇത് സഹായിക്കും. പരിഹാരം ഉടൻ ഉണ്ടായേക്കാം ഈ സ്റ്റാർട്ടപ്പ് തകരാർ സാംസങ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് വൺ യുഐ 9-മായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്.
ഈ സാങ്കേതിക പ്രശ്നങ്ങൾക്ക് എപ്പോഴാണ് കൃത്യമായ പരിഹാരം ലഭ്യമാവുക എന്നതിനെക്കുറിച്ചും വ്യക്തതയില്ല. എങ്കിലും, വരാനിരിക്കുന്ന നവംബർ സുരക്ഷാ പാച്ചിനൊപ്പം ഇതിനുള്ള പരിഹാരം പ്രതീക്ഷിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

