രാജ്യത്ത് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിൽ സമൂല മാറ്റങ്ങൾ വരുത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിനുമുള്ള നടപടികൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തിലൂടെയാണ് വീഡിയോ സന്ദേശം പങ്കുവെച്ചത്.
വിദ്യാർഥി പ്രക്ഷോഭങ്ങളുടെ വിജയത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികളെ ‘സുഹൃത്തുക്കളേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പരീക്ഷാ നടത്തിപ്പിൽ പൂർണ്ണമായ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധനായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകും.
പരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുകയായിരിക്കും ഈ സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ടാസ്ക് ഫോഴ്സ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

