ടാൻസാനിയ സന്ദർശനത്തിനിടയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് പരുക്കേറ്റു.
ടാൻസാനിയയിൽ വെച്ച് നടക്കുന്ന ഐപിയു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അവിടെയെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങവേ കാൽ തെന്നി വീഴുകയായിരുന്നു. ഈ വീഴ്ചയിൽ അദ്ദേഹത്തിന്റെ ഇടതു കൈക്കുഴയ്ക്ക് പൊട്ടലേൽക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഡോക്ടർമാർ അദ്ദേഹത്തിന് ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.പി, ശസ്ത്രക്രിയയ്ക്കായി നാളെ രാവിലെ ഡൽഹിയിൽ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

