അർഹരായ മുഴുവൻ പൗരന്മാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതിയ സംവിധാനം വരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 15 മുതൽ 31 വരെ വിവിധ വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ കൂടുതൽ ജനകീയവും സുതാര്യവുമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുതിയ വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അർഹതയുള്ള ആരും പട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഉറപ്പുവ വരുത്താനുമാണ് ജില്ലാ ഭരണകൂടം ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

