മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യനടനും സംവിധായകനുമായിരുന്ന കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചു നൽകി.
കൊച്ചി വെണ്ണലയിലാണ് കുടുംബത്തിനായി പുതിയ വീട് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ ആകസ്മിക വിയോഗത്തിന് ശേഷം കഴിഞ്ഞ 16 വർഷം വാടകവീട്ടിലായിരുന്നു ഭാര്യ ഫാസീല കൊച്ചിൻ ഹനീഫയും മക്കളായ സഫയും മർവയും താമസിച്ചിരുന്നത്.
അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നും സ്വന്തമായി ഒരു സ്വപ്നഭൂമിയും വീടും നിർമ്മിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബം. വെണ്ണല അംബേദ്കർ റോഡിലാണ് പുതിയ വീടായ കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ സ്ഥിതി ചെയ്യുന്നത്.
തന്റെ പിതാവായ എ ബി മുഹമ്മദിന്റെ പേരിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയൊരു ആഗ്രഹമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

