മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് ലൈംഗികാതിക്രമ കേസിൽ കുറ്റാരോപിതരായ പുരുഷന്മാർ മാറിനിൽക്കേണ്ടതില്ല എന്ന് ആവശ്യപ്പെടുന്ന നടി മാലാ പാർവതിയുടെ ശബ്ദരേഖ പുറത്ത്. സംഘടനയിലെ വനിതകൾ അംഗങ്ങളായ ‘പെൺമക്കൾ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഭരണസമിതിക്കെതിരെയുള്ള നീക്കങ്ങളിൽ കുറ്റാരോപിതരായവർ പിന്തുണ നൽകണമെന്നും, സംഘടനയ്ക്കുള്ളിൽ ഉറച്ചുനിൽക്കണമെന്നുമാണ് മാലാ പാർവതി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. കൃത്യമായ നിലപാട് എടുത്താൽ തങ്ങളെ നയിക്കാൻ വലിയൊരു സംഘം മുന്നോട്ടുവരുമെന്നും ഓഡിയോയിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ, ഈ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വിശദീകരണവുമായി മാലാ പാർവതി രംഗത്തെത്തി. ലീക്കായ വോയ്സ് നോട്ടിലെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് അവർ വ്യക്തമാക്കി.
മാലാ പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
“കുറ്റാേരാപിതെരെ കൂടെ നിർത്തണെമന്ന് ഞാൻ പറഞ്ഞ ഒരു ഓഡിേയാ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പല ചാനലിലും കണ്ടു.
ഞാൻ പറഞ്ഞിരിക്കുന്നതിൽ നിന്ന് അടർത്തിയ വരി കാർഡായപ്പോൾ അതിൽ “കുറ്റാരോപിതർ അമ്മയിലേക്ക് സ്വാഗതം “ എന്ന് കണ്ടു. സംഘടനയിലെ ഭാരവാഹികളായിരുന്നവരോട്, പ്രത്യേകിച്ച് ഇടവേള ബാബുവിനോട് സംസാരിച്ചതിനെ കുറിച്ചാണ് ലീക്കായ വോയിസ് നോട്ട്.
അതിൻ്റെ ഒരു ഭാഗം പുറത്ത് വിട്ട്, ‘അമ്മയിലേക്ക് സ്വാഗതം’ എന്ന് പറയുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. അമ്മയിൽ ഇല്ലാത്തവരെ ആണ് സ്വാഗതം ചെയ്യുക.
ഇത് അതിൻ്റെ ആവശ്യമില്ല. കേസ് കൊടുക്കാനും മറ്റും മുൻകൈ എടുക്കാത്തതിനെ കുറിച്ചുണ്ടായ സംസാരത്തിൻ്റെ ഒരു ഭാഗമാണ് പുറത്ത് പോയിട്ടുള്ളത്.
മുഴുവനായി പുറത്ത് വിടാൻ അഭ്യർത്ഥിക്കുന്നു”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

