ദേശീയതലത്തിൽ കോഴിയുയർത്തിയ നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷാ റദ്ദാക്കലുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏക ആത്മഹത്യയാണ് കാസർകോട് സ്വദേശിനിയായ ഐജയുടെത്.
2026 മേയ് 3-നാണ് ആദ്യ നീറ്റ് പരീക്ഷ നടന്നത്. പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്ത് 12ലേറെ വിദ്യാർഥികൾ ജീവനൊടുക്കിയതായാണ് ഡൽഹി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിൽ കേരളത്തിൽ നിന്ന് സമാനമായ സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ടത് കാസർകോട് പള്ളിക്കര കീക്കാനം കാരക്കുന്ന് കാദംബരി ഹൗസിൽ ഐജ മാത്രമാണ്. പരീക്ഷ റദ്ദാക്കപ്പെട്ട
വാർത്ത പുറത്തുവന്ന മേയ് 12-ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. “ഇനി എന്തു ചെയ്യും അമ്മേ” എന്ന മകളുടെ ചോദ്യത്തിനു മുന്നിൽ അമ്മയും നിസ്സഹായയായി മാറി.
കോട്ടയം പാലായിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ വർഷം ജൂണിലാണ് ഐജ പ്രവേശനം നേടിയത്. ഈ വർഷം മേയ് 12-ന് പരീക്ഷ എഴുതി മടങ്ങിയപ്പോൾ മകൾ ഏറെ സന്തോഷവതിയായിരുന്നുവെന്ന് അമ്മ രാധിക ഓർക്കുന്നു.
എന്നാൽ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ അനിശ്ചിതത്വം മകളിൽ കടുത്ത മാനസിക സംഘർഷത്തിന് കാരണമായി. തുടർന്ന് റദ്ദാക്കിയ പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്നും അതിനായുള്ള ഒരു മാസത്തെ കോഴ്സ് കോട്ടയം പാലായിലെ സ്ഥാപനത്തിൽ ഉണ്ടെന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മേയ് 27-ന് രാധികയോടൊപ്പം ഐജ വീണ്ടും കോട്ടയത്തേക്ക് തിരിച്ചു.
മെയ് 29-ന് ക്ലാസുകൾ ആരംഭിച്ചു. ക്ലാസ് തുടങ്ങി ആദ്യ ദിവസം അമ്മയ്ക്ക് വീഡിയോ കോൾ ചെയ്ത ഐജ മാതൃകാ പരീക്ഷയിൽ നല്ല സ്കോർ ലഭിച്ച സന്തോഷം പങ്കുവെച്ചിരുന്നു.
എന്നാൽ പിന്നീട് വന്ന ദിവസങ്ങളിൽ തനിക്ക് പഠിക്കാൻ കഴിയുന്നില്ലെന്നും ആദ്യ പരീക്ഷ എളുപ്പമായിരുന്നെന്നും ഇനി വീണ്ടും എഴുതിയാൽ എന്താകുമെന്ന് ആശങ്കയുണ്ടെന്നും പറഞ്ഞ് ഐജ നിരന്തരം സങ്കടം പറഞ്ഞു. വാട്സാപ്പിലൂടെയും വോയ്സ് മെസേജുകളിലൂടെയും മകൾ തന്റെ മാനസിക ബുദ്ധിമുട്ടുകൾ പങ്കുവെച്ചിരുന്നുവെന്ന് കണ്ണീരോടെ അമ്മ പറയുന്നു.
തുടർന്ന് പരിശീലന കേന്ദ്രത്തിൽ പഠനം ആരംഭിച്ച് മൂന്നാം ദിവസമായ ജൂൺ 2-ാം തീയതി ഹോസ്റ്റലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഐജ, പിറ്റേ ദിവസം ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. കാസർകോട് പെരിയ നവോദയ വിദ്യാലയത്തിൽ നിന്ന് 80 ശതമാനത്തിലേറെ മാർക്കോടെ പ്ലസ് ടു പാസായ മിടുക്കിയായിരുന്നു ഐജ.
തയ്യൽ ഷോപ്പ് നടത്തിപ്പുകാരിയായ രാധികയുടെയും മഹേഷ്ന്റെയും മകളാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മാനസിക സമ്മർദം അതിജീവിക്കാൻ അമ്മ രാധിക ഇപ്പോഴും വിദഗ്ധ ചികിത്സ തേടുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

