ഗുജറാത്തിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 40,000-ത്തിലധികം പേരെയാണ് ഇതിനോടകം മാറ്റിപ്പാർപ്പിച്ചത്.
ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ 6,367 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തെയും കോസ്റ്റ് ഗാർഡിനെയും അതത് പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തെക്കൻ ഗുജറാത്തിലാണ് മഴ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. വാപി, സൂറത്ത്, അഹമ്മദാബാദ്, വത്സാദ്, നവ്സാരി തുടങ്ങിയ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
ദമൻ ഗംഗ, പാർ, ഔറംഗ എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് ഇത്രയും വലിയ പ്രളയത്തിന് കാരണമായത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര സഹായമായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് ഗതാഗത സംവിധാനങ്ങളും താറുമാറായി. വന്ദേഭാരത് ഉൾപ്പെടെ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള 30 ട്രെയിനുകൾ ഒറ്റ ദിവസം കൊണ്ട് റദ്ദാക്കി.
മുംബൈ – അഹമ്മദാബാദ് ദേശീയ പാതയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ, 12 സംസ്ഥാന പാതകളും വെള്ളത്തിനടിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

