അണ്ണാ ഹസാരെ മുന്നേറ്റം, അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍, കര്‍ഷക സമരം, സിഎഎ വിരുദ്ധ പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പോരാട്ടം, ജെഎന്‍യു സമരം തുടങ്ങി ഈയടുത്തുള്ള ദശകങ്ങളില്‍ പല പ്രതിഷേധങ്ങളും നമ്മള് കണ്ടതാണ്. പന്ത്രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു മന്ത്രി രാജി വയ്ക്കുന്നത്.
കേന്ദ്രസക്കാര്‍ ജനകീയ പ്രതിഷേധമുണ്ടാക്കുന്ന സമ്മര്‍ദത്തിന്റെ ചൂടും നീറ്റലും അറിഞ്ഞത് നീറ്റ് ക്രമക്കേടിനെതിരായ ഈ പ്രക്ഷോഭത്തിലാണ്. ലാത്തിയും കണ്ണൂര്‍ വാതകവും പെല്ലറ്റും ബാരിക്കേഡുകളും തോറ്റുമടങ്ങാന്‍, മോദി സര്‍ക്കാരിന് എങ്ങനെ പ്രതിരോധിക്കണമെന്ന് മനസിലാകാത്ത തരത്തില്കഠിന പരീക്ഷണമാകാന്‍ ഇന്ത്യയുടെ ഈ ജെന്‍ സി വിപ്ലവത്തില്‍ സവിശേഷമായി എന്താണുള്ളത് എന്ന് പരിശോധിക്കാം.
(CJP protest is something Modi govt doesn’t know how to fight) അയല്പക്കത്തെ കോലാഹലങ്ങള്‍ കണ്ട് പേടിച്ചോ? നേപ്പാളിലും ബംഗ്ലാദേശിലും ഉയര്‍ന്നുവന്ന ജെന്‍സി വിപ്ലവം കേന്ദ്രസര്‍ക്കാരിനേയും ആശങ്കപ്പെടുത്തിയിരിക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം ജെന്‍ സി ആഗ്രഹിച്ചത് ഭരണമാറ്റമാണ്.
എന്നാല്‍ ഇവിടെ വിദ്യാര്‍ഥികളുടെ ആവശ്യം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏല്‍ക്കാനും തിരുത്താനും അക്കൗണ്ടബിള്‍ ആകാനും ഭരണകൂടം തയ്യാറാകണമെന്നാണ്. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല.
വിദ്യാര്‍ഥികള്‍ക്കെതിരെ വിദേശഫണ്ട് വാങ്ങുന്നവരെന്നും രാജ്യത്തിനെതിരെ നില്ക്കുന്നവരെന്നും വിളികളുണ്ടായെങ്കിലും ഇത് ഏറ്റില്ലെന്ന് മാത്രമല്ല ജെന്‍സികള്‍ അതൊരു ട്രോള്‍ മെറ്റീരിയലാക്കി. പ്ലക്കാര്‍ഡും മുദ്രാവാക്യങ്ങളും അതിനനുസരിച്ച് പരിഷ്കരിച്ചു.
പാറ്റകെന്ന പരിഹാസത്തില്‍ നിന്ന് ഉയര്‍ന്നുവന്ന കൂട്ടായ്മകള്‍ക്ക് പരിഹാസവും ചാപ്പകളും മറ്റൊരു തരത്തില്‍ ആയുധങ്ങളും സൂപ്പര്‍ പവേഴ്സും ആകുകയാണ് ചെയ്തത്. അപാര ഹ്യൂമര്‍ സെന്‍സ് മാത്രമല്ല പാറ്റകളെന്ന ആക്ഷേപഹാസ്യപരമായ പ്രതിച്ഛായയും ഇതെല്ലാം മറികടക്കാന്‍ അവരെ സഹായിച്ചു.
ഇത് പ്രതിഷേധം മാത്രമല്ല. കേവലം പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം മാത്രമല്ല യുവാക്കളെ നേരിടുന്ന തൊഴിലില്ലായ്മയും കുറഞ്ഞ ശമ്പളവും ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളേയും കുറിച്ചുള്ള യുവരോഷമാണ് ജന്തര്‍ മന്തറില്‍ അണപൊട്ടിയൊഴുകിയത്.
ഇതിനെ തടയാന്‍ പൊലീസിനായില്ല. ചതി, ദേ ഡോണ്ഡ് റിയലി കെയര്‍ എബൗട്ട് അസ്.
മോഡിഫൈഡ് ഇന്ത്യയില്‍ വിശ്വസിച്ച യുവാക്കളുടെ പ്രതീക്ഷകളുടെ അമിത ഭാരം പേറിയാണ് മോദി സര്‍ക്കാര്‍ ഇവിടെ അധികാരത്തിലേറുന്നത്. ഒരു പ്രശ്നത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല, അക്കൗണ്ടബിള്‍ ആകുന്നില്ലെന്നത് അവരെ വല്ലാതെ ചൊടിപ്പിക്കും.
ഇത്ര പറഞ്ഞിട്ടും അക്കൗണ്ടബിളാകാത്തവരെ നോക്കി അവര്‍ മൈക്കിള്‍ ജാക്സന്റെ ദേ ഡോണ്ഡ് റിയലി കെയര്‍ എബൗട്ട് അസ് എന്ന വരികള്‍ ഉറക്കെപ്പാടിയാണ് പ്രതിഷേധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

