പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദം.
അദ്ദേഹത്തിന്റെ പാർട്ടി അംഗത്വം റദ്ദാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങിയിട്ടുണ്ട്. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി അടിയന്തരമായി പൊലീസിന് കൈമാറണമെന്ന് കോൺഗ്രസ് സി.പി.എമ്മിനെ വെല്ലുവിളിച്ചു.
സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അപമര്യാദയായ പെരുമാറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

